Join Whatsapp Group. Join now!
Aster MIMS 10/10/2023

മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവകേന്ദ്ര പുരസ്‌കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ആസ്‌ക് ആലംപാടി ഏറ്റുവാങ്ങി

മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ പ്രത്യേക ജൂറി പുരസ്‌കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ആസ്‌ക് Kasaragod, Kerala, news, Award, Club, Alampady, Nehru Yuvakendra's award for AASC Alampady distributed
തിരുവനന്തരം: (www.kasargodvartha.com 25.02.2020) മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ പ്രത്യേക ജൂറി പുരസ്‌കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ആസ്‌ക് ആലംപാടി ക്ലബ് ഭാരവാഹികളായ അല്‍താഫ് സി എ, സിദ്ദീഖ് എം, സലാം ലണ്ടന്‍, മുസ്തഫ ഇ എ, അബൂബക്കര്‍ എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എം എല്‍ എ ഒ രാജഗോപാല്‍, നെഹ്റു യുവ കേന്ദ്ര നാഷണല്‍ വൈസ് ചെയര്‍മാന്‍ വിഷ്ണു വര്‍ദ്ധന്‍ റെഡ്‌സി, സ്റ്റേറ്റ് ഡയറക്ട്ടര്‍ കെ കുഞ്ഞു മുഹമ്മദ്, എം മനോരജ്ഞന്‍, അലി സാമ്പ്രിന്‍, എം അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


2018 -19 കാലയളവില്‍ ആരോഗ്യ-ജീവകാരുണ്യ, പ്രതിരോധ ബോധവത്കരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക-സന്നദ്ധ സേവനം, കലാ-കായിക പ്രവര്‍ത്തനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, ലഹരി നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം തുടങ്ങിയ നിരവധി മേഖലകളില്‍ ക്ലബ് നല്‍കിയ സംഭാവനകളാണ് പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. 2019-20 ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവകേന്ദ്രയുടെ പുരസ്‌കാരം, സ്വച്ച് ഭാരത് മിഷന്റെ പുരസ്‌കാരം, ജെ സി ഐ കാസര്‍കോടിന്റെ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും ആസ്‌ക് ആലംപാടിയെ തേടിയെത്തിയിരുന്നു.

കലാ കായിക സാമൂഹിക സാംസ്‌കാരിക തൊഴില്‍ വിദ്യാഭ്യാസ രംഗങ്ങളില്‍ കഴിഞ്ഞ 31 വര്‍ഷത്തോളമായി മികച്ച സേവനം നടത്തുന്ന ക്ലബാണ് ആസ്‌ക് ആലംപാടി.

നെഹ്റു യുവകേന്ദ്രയുടെ പുരസ്‌കാരത്തിന് അര്‍ഹതനേടിയ സന്തോഷത്തില്‍ ആസ്‌ക് ആലംപാടി പ്രവര്‍ത്തകര്‍ ആലംപാടിയിലെ പൊതുജനങ്ങള്‍ക്ക് പായസ വിതരണവും നടത്തി.

Keywords: Kasaragod, Kerala, news, Award, Club, Alampady, Nehru Yuvakendra's award for AASC Alampady distributed