Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊറോണ വൈറസ്; വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ചീഫ്

കൊറോണ വൈറസിനെ പറ്റി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ പോലീസ് Kasaragod, Kerala, news, Police, Top-Headlines, Trending, fake, Social-Media, Must take action against who spread fake message about Coronavirus
കാസര്‍കോട്: (www.kasargodvartha.com 04.02.2020) കൊറോണ വൈറസിനെ പറ്റി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് അറിയിച്ചു. സംസ്ഥാനത്താകെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണെന്ന വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മറ്റു പല രോഗങ്ങള്‍ ബാധിച്ച വ്യക്തികളുടെ ഫോട്ടോയും പോസ്റ്റ് ചെയ്ത് കോറോണ ബാധിച്ചവരുടെതാണെന്നും ഇതോടൊപ്പം പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍പെട്ടു.

ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പടര്‍ത്തുന്ന ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നര്‍ക്കെതിരെയും ഐ ടി ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നീ നിയമങ്ങളുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് മുന്നറിയിപ്പ് നല്‍കി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുമെന്നും പോലീസ് ചീഫ് വ്യക്തമാക്കി.

Keywords: Kasaragod, Kerala, news, Police, Top-Headlines, Trending, fake, Social-Media, Must take action against who spread fake message about Coronavirus
  < !- START disable copy paste -->