Join Whatsapp Group. Join now!
Aster MIMS 10/10/2023

10-ാം ക്ലാസുകാരിയെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഭീഷണിപ്പെടുത്തി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; സിപിഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതടക്കം നിരവധി കേസിലെ പ്രതിക്കെതിരെ കേസ്

10-ാം ക്ലാസുകാരിയെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഭീഷണിപ്പെടുത്തിBadiyadukka, news, Kerala, kasaragod, Molestation, Crime, arrest, accused, case, Police, Student
ബദിയടുക്ക: (www.kasargodvartha.com 01.02.2020) 10-ാം ക്ലാസുകാരിയെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഭീഷണിപ്പെടുത്തി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ സിപിഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലടക്കം നിരവധി കേസിലെ പ്രതിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

നെഞ്ചത്തടുക്കയിലെ രവിതേജ(32) യ്‌ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ബദിയടുക്ക പോലീസ് സറ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് ജനുവരി 10ന് ഉച്ചയ്ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ രവിതേജ എത്തി ഭീഷണിപ്പെടുത്തി കൂട്ടികൊണ്ടുപോയത്. സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.


പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച് കൗണ്‍സിലിംഗ് നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് രവിതേജയ്‌ക്കെതിരെ കേസെടുത്തത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി സീതാറാമിനെ വെട്ടിയ കേസിലടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് രവിതേജ. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Badiyadukka, news, Kerala, kasaragod, Molestation, Crime, arrest, accused, case, Police, Student, Molestation case against defendant in several cases < !- START disable copy paste -->