Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ പെണ്‍കുട്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്ടെ പെണ്‍കുട്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി എസ് പി Kasaragod, Kerala, News, Office, March, Police, Molestation, Trending, Molestation case accused not arrested; SP office march conducted
കാസര്‍കോട്: (www.kasaragodvartha.com 06.02.2020) കാസര്‍കോട്ടെ പെണ്‍കുട്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് പാറക്കട്ടെയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. എസ് പി ഓഫീസിന് സമീപം ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിനിമ സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു.


സവിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എന്‍ സതീഷന്‍, കെ ടി കാമത്ത്, രാധാകൃഷ്ണന്‍, ദിനേശ് ബംബ്രാണ, മാലതി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ധനഞ്ജയന്‍ സ്വാഗതം പറഞ്ഞു. കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കാസര്‍കോട് പോലീസ് നടത്തുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത അലി അക്ബര്‍ ആരോപിച്ചു.

Keywords: Kasaragod, Kerala, News, Office, March, Police, Molestation, Trending, Molestation case accused not arrested; SP office march conducted  < !- START disable copy paste -->