Join Whatsapp Group. Join now!
Aster MIMS 10/10/2023

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. Kasaragod, Kerala, news, Badiyadukka, arrest, Police, Top-Headlines, Crime, Molestation case accused arrested
ബദിയടുക്ക: (www.kasargodvartha.com 02.02.2020) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബാഞ്ചത്തടുക്കയിലെ രവിതേജ (32)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 10നാണ് സംഭവം.

വിദ്യാര്‍ത്ഥിനിയുടെ അഛനെ ഒരു കാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ രവിതേജ സമീപത്തെ വിജനമായ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.



Keywords: Kasaragod, Kerala, news, Badiyadukka, arrest, Police, Top-Headlines, Crime, Molestation case accused arrested
  < !- START disable copy paste -->