പയ്യന്നൂര്‍: (www.kasaragodvartha.com 05.02.2020) വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മടിക്കൈ ബങ്കളം സ്വദേശി റമീസിനെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. സ്‌റ്റേഷന്‍ പരിധിയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
പെണ്‍കുട്ടി നേരത്തെ നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്നു. അന്ന് തന്നെ റമീസ് വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് പരാതി.
Keywords:
Payyanur, Kerala, news, Kannur, marriage, Molestation, case, Police, Molestation against girl; case registered < !- START disable copy paste -->