Join Whatsapp Group. Join now!
Aster MIMS 10/10/2023

തറവാട്ട് ദേവസ്ഥാനത്തെത്തിയ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് നാടുവിട്ട നാല്‍പ്പത്തിയാറുകാരന്‍ അറസ്റ്റില്‍

തറവാട്ട് ദേവസ്ഥാനത്ത് എത്തിയ പന്ത്രണ്ട് വയസുകാരിയെ കൈ പിടിച്ച് വലിച്ചു കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച്, നാട്ടില്‍ നിന്നും മുങ്ങിയ പ്രതിയെ പോലീസ് പൊക്കി.News, Kerala, Kasaragod, Accuse, Arrest, Police, Molestation Accused Arrested
ബേഡകം: (www.kasargodvartha.com 07.02.2020)തറവാട്ട് ദേവസ്ഥാനത്ത് എത്തിയ പന്ത്രണ്ട് വയസുകാരിയെ കൈ പിടിച്ച് വലിച്ചു കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച്, നാട്ടില്‍ നിന്നും മുങ്ങിയ പ്രതിയെ പോലീസ് പൊക്കി.  പരിസര പ്രദേശത്തെ വയനാട്ടു കുലവന്‍ വെളിച്ചപ്പാടാനായ കെ ടി കൃഷ്ണന്‍(46) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം അമ്മയോടൊപ്പം തറവാട്ട് ദേവസ്ഥാനത്ത് അടിയന്തിര ചടങ്ങിനെത്തിയ കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍, പ്രതിയായ വെളിച്ചപ്പാടനെതിരെ ബേഡകം പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.



അതേസമയം പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ പ്രതി കര്‍ണാടകത്തിലേക്ക് മുങ്ങി. പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിവരവെ വെള്ളിയാഴ്ച്ച രാവിലെ ചേരിപ്പാടി കൊളത്തങ്ങാട് വെച്ച് പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ബേഡകം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ്, അഡീ. എസ് ഐ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
Keywords: News, Kerala, Kasaragod, Accuse, Arrest, Police, Molestation Accused Arrested  < !- ST ART disable copy paste -->