തിരുവനന്തപുരം: (www.kasargodvartha.com 07.02.2020) കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലും കാസര്‍കോട് മെഡിക്കല്‍ കോളജിനെ വേണ്ട രീതിയില്‍ പരിഗണിക്കാത്തത് ജില്ലയോട് ഇടത് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയുടെ തുടര്‍ച്ചയാണെന്നും ബജറ്റ് ഏറെ നിരാശജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് ഇരുപത്തഞ്ചോളം പദ്ധതികളുടെ പ്രൊപ്പോസല്‍ നല്‍കിയിരുന്നെങ്കിലും അതില്‍ പ്രധാനപ്പെട്ട പദ്ധതികളെ തഴയുകയും പരിഗണിച്ച പദ്ധതികള്‍ക്ക് ആവശ്യമായ തുക അനുവദിക്കാതെ ടോക്കണ്‍ തുക മാത്രം വെച്ച് പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ തന്ത്രമാണെന്നും എം എല്‍ എ പറഞ്ഞു.
25 രൂപയ്ക്ക് ഊണ്‍ പോലോത്ത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച 12 രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം, 80 രൂപയ്ക്ക് ഒരു കിലോ കോഴിയിറച്ചി എന്നൊക്കെ പ്രഖ്യാപിച്ച പദ്ധതികള്‍ ഇന്നേ വരെ നടപ്പാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പറ്റാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, news, Top-Headlines, M.C.Khamarudheen, MLA, Trending, Budget, MC Khamaruddin MLA on Kerala Budget 2020
< !- START disable copy paste -->