Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവിലെ പോലീസ് അക്രമം; ഹൈക്കോടതി ശരിവെച്ചത് സി പി എം നിലപാടെന്ന് പി കരുണാകരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതില്‍ Kasaragod, Kerala, news, CPM, Police, Top-Headlines, Mangaluru police shooting; High Court Correct CPM's stand: P Karunakaran
കാസര്‍കോട്: (www.kasargodvartha.com 19.02.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനം സി പി എം പറഞ്ഞ വസ്തുതകള്‍ ശരിവെക്കുന്നതാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ പറഞ്ഞു. അന്വേഷണം പക്ഷപാതപരമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. പൊലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്നും കോടതി വിമര്‍ശിക്കുന്നുണ്ട്.

മംഗളൂരുവിലെ അക്രമണം ആസൂത്രിതമാണെന്ന് അന്നേ വ്യക്തമായതാണ്. സംഘപരിവാറിന്റെ ഇംഗിതത്തിനനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്. പ്രകോപനമില്ലാതെയുള്ള പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് രണ്ട് നിരപരാധികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും പൊലീസ് അതിക്രമം നടത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മംഗളൂരുവിലെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ബന്ദിയാക്കി. കൊല്ലപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ സി പി എം സംഘം സന്ദര്‍ശിച്ചപ്പോള്‍ ഈ വസ്തുതകള്‍ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്ന ഹൈക്കോടതി വിലയിരുത്തല്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിനും പൊലീസിനും കനത്ത തിരിച്ചടിയാണന്ന് പി കരുണാകരന്‍ പറഞ്ഞു.



Keywords: Kasaragod, Kerala, news, CPM, Police, Top-Headlines, Mangaluru police shooting; High Court Correct CPM's stand: P Karunakaran