Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന മധ്യവയ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന മധ്യവയ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അംഗഡിമുഗറിലെ ജഗനാഥ റൈ (58)യെയാണ് വീടിന് Kasaragod, Kerala, news, Top-Headlines, Death, Hanged, Man found dead hanged
കാസര്‍കോട്: (www.kasargodvartha.com 27.02.2020) അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന മധ്യവയ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അംഗഡിമുഗറിലെ ജഗനാഥ റൈ (58)യെയാണ് വീടിന് സമീപത്തെ തോട്ടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ജഗനാഥ മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

അവിവാഹിതനാണ്. സഹോദരങ്ങള്‍: മഞ്ചപ്പ റൈ, കിഞ്ഞണ്ണ റൈ, സരസ്വതി, ഭാഗ്യവതി, ലക്ഷ്മി, ലളിത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Keywords: Kasaragod, Kerala, news, Top-Headlines, Death, Hanged, Man found dead hanged
  < !- START disable copy paste -->