Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം; ഗൃഹനാഥന്‍ മരണപ്പെട്ടു

ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് ഗൃഹനാഥന്‍ മരണപ്പെട്ടു. കീഴൂര്‍ പടിഞ്ഞാര്‍ സി എ ഹൗസില്‍ പരേതരായ ചെറിയ അബ്ദുല്ല Death, wife, Death, Bike, kasaragod, Kerala, news, Man died due to cardiac arrest
മേല്‍പറമ്പ്: (www.kasaragodvartha.com 26.02.2020) ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് ഗൃഹനാഥന്‍ മരണപ്പെട്ടു. കീഴൂര്‍ പടിഞ്ഞാര്‍ സി എ ഹൗസില്‍ പരേതരായ ചെറിയ അബ്ദുല്ല- നബീസ ദമ്പതികളുടെ മകന്‍ സുലൈമാന്‍ (47)ആണ് മരിച്ചത്. ഭാര്യ നസീമയുമൊത്ത് കാസര്‍കോട് നിന്നും കീഴൂരിലേക്ക് ബൈക്കില്‍ വരികയായിരുന്നു. ഇതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബൈക്ക് റോഡരികില്‍ നിര്‍ത്തുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.


ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അബ്ദുല്ല (ദുബൈ), ഷാഫി, ഫിറോസ്. സഹോദരങ്ങള്‍: ഹനീഫ് (ഷാര്‍ജ), റസാഖ് (ദുബൈ), മറിയുമ്മ, ബീഫാത്വിമ, അസ്മ. കീഴൂര്‍ ലക്കിസ്റ്റാര്‍ ക്ലബ്ബിന്റെ ദുബൈ പ്രസിഡണ്ടായിരുന്നു.

Keywords: Death, wife, Death, Bike, kasaragod, Kerala, news, Man died due to cardiac arrest  < !- START disable copy paste -->