city-gold-ad-for-blogger

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ അസോസിയേഷന്‍ നേതാവ് മരണപ്പെട്ടു

പിലിക്കോട്: (www.kasaragodvartha.com 06.02.2020) സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് മരണപ്പെട്ടു. പിലിക്കോട് കരപ്പാത്തെ ശശികല(50)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശശികല ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശികലയെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ അസോസിയേഷന്‍ നേതാവ് മരണപ്പെട്ടു

മുന്‍ പിലിക്കോട് ഗ്രാമ പഞ്ചായത്തംഗമായിരുന്നു. സി പി എം പിലിക്കോട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി മെമ്പറും ജനാധിപത്യമഹിളാ അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. മൃതദേഹം കാലിക്കടവിലും തുടര്‍ന്ന് പിലിക്കോട് കരപ്പാത്തെ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.

ഭര്‍ത്താവ്: വി വി മോഹനന്‍. മക്കള്‍: ഷൈജു, ബൈജു (ഇരുവരും എച്ച് ഡി എഫ് സി ബാങ്ക് ജീവനക്കാര്‍).

Keywords: Kasaragod, Kerala, news, Pilicode, Mahila-association, Leader, Accident, Death, Mahila Association leader died in accident   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia