മഞ്ചേശ്വരം: (www.kasaragodvartha.com 24.02.2020) എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കൈകാണിച്ചപ്പോള്‍ ബൈക്ക് റേസ് നടത്തി വെട്ടിച്ച് മുങ്ങിയ യുവാവിനെ പിന്തുടര്‍ന്നപ്പോള്‍ ബൈക്കും മദ്യവും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് കെ എല്‍ 14 എം 8048 നമ്പര്‍ ഹീറോ ഗ്ലാമര്‍ ബൈക്കില്‍ മദ്യം കടത്തിയത്. പഴയ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റ് ടോക്കണ്‍ കൗണ്ടറിന് സമീപമെത്തിയപ്പോഴാണ് പിന്തുടര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ യുവാവ് മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
ബൈക്കില്‍ നിന്നും തോളില്‍ തൂക്കുന്ന ബാഗില്‍ സൂക്ഷിച്ച നിലയില്‍ 780 എം എല്ലിന്റെ ആറ് കുപ്പി മദ്യവും 180 എം എല്ലിന്റെ 60 ടെട്രാ പാക്കറ്റുകളിലാക്കിയ മദ്യവും പിടിച്ചെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ ബാബു കുമാര്‍, കെ കെ ബാലകൃഷ്ണന്‍, സി ഇ ഒ മനാസ് കെ വി, വനിതാ സി ഇ ഒമാരായ മെയമോള്‍ ജോണ്‍, ഇന്ദിര കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Manjeshwaram, Kerala, news, Check-post, Escaped, Liquor, Youth, Road, Liquor seized by Excise; youth escaped < !- START disable copy paste -->