city-gold-ad-for-blogger

പുലിപ്പേടിയില്‍ നെല്ലിത്തട്ട് നിവാസികള്‍; വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കി, നേരില്‍കണ്ട് ജീപ്പ് ഡ്രൈവര്‍

മുള്ളേരിയ: (www.kasaragodvartha.com 13.02.2020)  പുലിപ്പേടിയില്‍ നെല്ലിത്തട്ട് നിവാസികള്‍. വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും അതിനിടെ ജീപ്പ് ഡ്രൈവര്‍ പുലിയെ നേരില്‍കണ്ടതായി അറിയിക്കുകയും ചെയ്തതോടെ പ്രദേശവാസികള്‍ ഭീതിയിലായി. നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് സര്‍വീസ് നടത്തിയിരുന്ന ജീപ്പ് ഡ്രൈവറാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ടത്. പാണ്ടിയില്‍ ആളെ ഇറക്കി അമ്പലത്തിലേക്ക് തിരിച്ചുവരുന്നതിനിടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന പുള്ളിപ്പുലിയെ കണ്ടുവെന്നാണ് ഡ്രൈവര്‍ വ്യക്തമാക്കിയത്.

നാലു ഭാഗവും സംരക്ഷിത വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നെല്ലിത്തട്ടില്‍ ആകെയുള്ളത് നാലു വീടുകളാണ്. പിന്നെ മഹാവിഷ്ണു ക്ഷേത്രവും. പുലിയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ഗ്രാമങ്ങളായ കടുമന, ബളവന്തടുക്ക, ചള്ളത്തുങ്കാല്‍, തീര്‍ഥക്കര, മലാംകടപ്പ് തുടങ്ങിയ പ്രദേശങ്ങളിലും ഭീതി പരന്നു.

പുലിപ്പേടിയില്‍ നെല്ലിത്തട്ട് നിവാസികള്‍; വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കി, നേരില്‍കണ്ട് ജീപ്പ് ഡ്രൈവര്‍

ഒരാഴ്ചയ്ക്കിടെ ഒരു പശുവും നായയുമാണ് പുലിയുടെ ഇരയായത്. പറമ്പിലേക്ക് മേയാന്‍ വിട്ട വാമന മനോളിത്തായയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്നു നോക്കിയപ്പോഴാണ് കാട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവും കണ്ടു. തലയിലെ ചില ഭാഗങ്ങള്‍ തിന്നുകയും ചെയ്തിട്ടുണ്ട്. അതിനു പിന്നാലെ ബാലകൃഷ്ണ മനോളിത്തായയുടെ പട്ടിയെയും കാണാതായി. രക്തപ്പാടുകള്‍ കണ്ടതല്ലാതെ നായയുടെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Keywords:  Mulleria, kasaragod, Kerala, Leopard, Jeep, Driver, Killed, Leopard threat in Nellithatt    < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia