കാസര്‍കോട്: (www.kasargodvartha.com 07.02.2020) കാസര്‍കോട് ജില്ലയ്ക്ക് ഇത്തവമയും സംസ്ഥാന ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നു. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് കാസര്‍കോട് വികസന പാക്കേജിനായി 90 കോടി രൂപയും കെല്ലിന്റെ പുനരുജ്ജീവനത്തിന് 10 കോടി രൂപയും കോവളം ബേക്കല്‍ ജലപാതയ്ക്കായുള്ള പ്രഖ്യാപനവും മാത്രമാണ് പ്രധാനമായും ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ തവണത്തേക്കാള്‍ കാസര്‍കോട് ജില്ലയ്ക്കുള്ള പദ്ധതി വിഹിതവും കുറവാണ്. ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് യു ഡി എഫ് എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍ എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം ബജറ്റില്‍ നല്ല പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ പറഞ്ഞു.
കിഫ്ബി വഴി കാസര്‍കോട് ജില്ലയില്‍ 69 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതിനാലാണ് ബജറ്റില്‍ കാസര്‍കോട് ജില്ലയ്ക്ക് മറ്റു പരിഗണനകളൊന്നും ലഭിക്കാതിരുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാസര്‍കോട് പാക്കേജിനായി 12,000 കോടിയോളം രൂപയുടെ പദ്ധതികളാണ് പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി നാമമാത്രമായ തുകയാണ് കാസര്‍കോട് ജില്ലയുടെ വികസന പാക്കേജിനായി അനുവദിക്കുന്നത്.
2014-15 വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപയും 2015- 16 വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപയും 2016- 17 വര്‍ഷത്തെ ബജറ്റില്‍ 60 കോടി രൂപയുമാണ് യു ഡി എഫ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ഇതിനു ശേഷം അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ 2017- 18 വര്‍ഷം 80 കോടി രൂപയും 2018- 19 വര്‍ഷം 90 കോടി രൂപയും ഇത്തവണത്തെ ബജറ്റില്‍ 90 കോടി രൂപയുമാണ് വകയിരുത്തിയത്. ഇത് കാസര്‍കോട് ജില്ലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നതിന് ഉദാഹരണമാണ്. കാസര്‍കോട് ടൗണ്‍ വികസനവും മധൂരിലെ മെക്കാഡം റോഡും, കാഞ്ഞങ്ങാട് ടൗണ്‍ വികസനവും, ചെര്‍ക്കള ജാല്‍സൂര്‍ റോഡിന്റെ വികസവും അടക്കം ബജറ്റില്‍ കാര്യമായ തുക തന്നെ അനുവദിച്ചിട്ടുണ്ടെന്ന് കെ കുഞ്ഞിരാമന്‍ പറഞ്ഞു. 12,000 പൊതുടോയ്‌ലെറ്റുകള്‍ നിര്‍മിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനവും എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് നിര്‍മിക്കാനുള്ള തീരുമാനവും 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കാനുള്ള തീരുമാനവും ജില്ലയ്ക്ക് പ്രയോജനപ്പെടും.
1,000 ഹരിത സംരംഭങ്ങള്‍, 14 ജില്ലകളിലും മൈക്രോ ട്രൈബല്‍ പ്രോജക്ടുകള്‍, എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍, നാലു ശതമാനം പലിശയ്ക്ക് 300 കോടി ബാങ്ക് വായ്പ നല്‍കുമെന്ന പ്രഖ്യാപനവും ജില്ലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കുടുംബശ്രീയ്ക്ക് 250 കോടി രൂപയും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ജോബ് പോര്‍ട്ടല്‍ വഴി ചെറുകിട സംരംഭങ്ങള്‍ക്കുള്ള മൂലധന സബ്‌സിഡിയും മറ്റുമായി പുനരുദ്ധാരണത്തിന് 90 കോടി രൂപ നീക്കിവെച്ചതും ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രതീക്ഷയേകുന്നതാണ്. എയര്‍പോര്‍ട്ട് ആംബുലന്‍സ്, വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെ മാതാപിതാക്കള്‍ക്കുള്ള കെയര്‍ഹോം, പ്രവാസി ചിട്ടി ഉള്‍പെടെയുള്ള ബജറ്റിലെ പ്രഖ്യാപനങ്ങളും പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
അതേസമയം കാസര്‍കോട് ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്കും മലയോര വികസനത്തിനും തീരദേശ മേഖലയ്ക്കും വ്യവസായ മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ കാര്യമായ പരിഗണന ലഭിക്കാത്തത് നിരാശ നല്‍കുന്നത്.
Keywords: Kasaragod, Kerala, news, Top-Headlines, Budget, District, UDF, MLA, M.C.Khamarudheen, N.A.Nellikunnu, Kasargod district neglected in state budget 2020
< !- START disable copy paste -->