city-gold-ad-for-blogger

കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: (www.kasargodvartha.com 04.02.2020) കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. കാസര്‍കോട് കോട്ടമല കിള്ളിമലയിലെ രഞ്ജിത്തിനെ (30)യാണ് ചാലക്കുടി ഡി വൈ എസ് പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 60 ലേറെ 500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ മംഗളൂരുവില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ എറണാകുളത്ത് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുവാവ് പോലീസിനോട് വ്യക്തമാക്കി.

കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം കൊടകരയില്‍ കഞ്ചാവുമായി പിടിയിലായ യുവാവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകാന്വേഷണ സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് യുവാവ് പിടിയിലായത്. പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

ആളൂര്‍ എസ് ഐ സുശാന്ത് കെ എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ്, സിപിഒ അനീഷ്, ആളൂര്‍ സ്റ്റേഷനിലെ അഡീഷനല്‍ എസ് ഐമാരായ രവി, സത്യന്‍, എ എസ് ഐ ദാസന്‍, സീനിയര്‍ സി പി ഒ ടെസ്സി, സി പി ഒ സുരേഷ് കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords:  Kasaragod, Kerala, news, arrest, Police, Top-Headlines, Kasaragod native held with Fake notes
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia