Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാപാര സ്ഥാപനങ്ങളില്‍ രാത്രികാല മിന്നല്‍ പരിശോധന; പാകം ചെയ്ത് ബാക്കി വന്ന് ഫ്രീസറുകളില്‍ സൂക്ഷിച്ച പഴകിയ മാംസങ്ങളും പ്ലാസ്റ്റിക്കുകളും പിടിച്ചെടുത്തു

മഞ്ചേശ്വരം പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും രാത്രികാല മിന്നല്‍ പരിശോധന നടത്തി. വീണ്ടും വില്‍ക്കുന്നതിന് Kasaragod, Kerala, news, health, Hotel, Food, Manjeshwaram, Health department Raid in Hotels
കാസര്‍കോട്: (www.kasaragodvartha.com 10.02.2020) മഞ്ചേശ്വരം പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും രാത്രികാല മിന്നല്‍ പരിശോധന നടത്തി. വീണ്ടും വില്‍ക്കുന്നതിന് പാകം ചെയ്ത് ബാക്കി വന്ന് ഫ്രീസറുകളില്‍ സൂക്ഷിച്ച പഴകിയ മാംസങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക്കുകളും പിടിച്ചെടുത്തു.


മഞ്ചേശ്വരം പോലീസിന്റ സഹായത്തോടെ നടന്ന പരിശോധനയില്‍ പഞ്ചായത്ത് സെകട്ടറി എന്‍ ബി അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിയാക്കത്ത് അലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ കെ മുഹമ്മദ് കുഞ്ഞി, പ്രമീണ്‍, സീനിയര്‍ ക്ലര്‍ക്ക് പി.വി. തമ്പാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുന്നവരെ രഹസ്യ കേന്ദ്രങ്ങളില്‍ ഇരുന്ന് പിടികൂടുന്നതിനും സംഘം നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, news, health, Hotel, Food, Manjeshwaram, Health department Raid in Hotels < !- START disable copy paste -->