കാസര്‍കോട്: (www.kasaragodvartha.com 06.02.2020) ജനുവരി 31ന് ഗള്‍ഫിലേക്ക് പോയ കാസര്‍കോട്ടെ യുവാവിന് കൊറോണയെന്ന് വ്യാജ പ്രചരണം. സംഭവത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സി പി എം വിദ്യാനഗര്‍ ലോക്കല്‍ സെക്രട്ടറി അനില്‍ ചെന്നിക്കരയാണ് ജില്ലാ പോലീസ് ചീഫിനും ആരോഗ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയത്. അനിലിന്റെ സുഹൃത്തായ അസ്‌ക്കര്‍ അലി ഗുണാജെ എന്ന യുവാവ് ഇക്കഴിഞ്ഞ ജനുവരി 31ന് ഗള്‍ഫിലേക്ക് പോയിരുന്നു.
താന്‍ ഗള്‍ഫിലെത്തിയെന്ന വിവരം യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തിരുന്നു. ഇത് നിയാസ് മലബാരി എന്നയാള്‍ ഷെയര്‍ ചെയ്ത് കൊറോണ നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ ടീച്ചറമ്മയുടെ കണ്ണുവെട്ടിച്ച് ഗള്‍ഫിലേക്ക് കടന്നുവെന്ന് വ്യാജ പോസ്റ്റിട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ആളെ തെറ്റിദ്ധരിപ്പിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തില്‍ നിയാസ് മലബാരിയുടെ പേരില്‍ നിയമനടപടിയെടുക്കണമെന്ന് കാണിച്ചാണ് അനില്‍ പരാതി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുണ്ടായ തെറ്റായ പ്രചരണത്തെ തുടര്‍ന്ന് യുവാവിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. യുവാവ് ഈ വിവരം തന്നെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അറിയിച്ചതെന്ന് അനില്‍ ചെന്നിക്കര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Police, Investigation, Social-Media, fake, Police, complaint, case, health, Trending, Fake Message Share In social media; Police Case Registered < !- START disable copy paste -->