Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് വാര്‍ത്ത പുറത്തുകൊണ്ടുവന്ന ബീഫാത്വിമ ഉമ്മയുടെ വിശപ്പടക്കുന്ന രാഘവന് ആശംസകളുമായി നിരവധി പേര്‍; ആദരിക്കാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമെത്തി

ബീഫാത്വിമ ഉമ്മയുടെ വിശപ്പടക്കുന്ന രാഘവന് ആശംസകളുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ രാഘവനെ ആദരിക്കാന്‍ ഡി വൈ എഫ് ഐ ബേള യൂണിറ്റ് Kasaragod, Kerala, news, Kasargodvartha, Felicitation, DYFI, Video, Social-Media, DYFI's felicitation for Beefathima
നീര്‍ച്ചാല്‍: (www.kasaragodvartha.com 27.02.2020) ബീഫാത്വിമ ഉമ്മയുടെ വിശപ്പടക്കുന്ന രാഘവന് ആശംസകളുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ രാഘവനെ ആദരിക്കാന്‍ ഡി വൈ എഫ് ഐ ബേള യൂണിറ്റ് പ്രവര്‍ത്തകരുമെത്തി. ബദിയടുക്ക പഞ്ചായത്തിലെ കിളിങ്കാര്‍ മജിര്‍പള്ളയില്‍ പരസഹായമില്ലാതെ താമസിക്കുന്ന 70കാരി ബീഫാത്വിമയ്ക്ക് ദിവസവും വയര്‍ നിറക്കാന്‍ ബേളയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരനായ വി രാഘവന്‍ എത്തുന്നത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപോര്‍ട്ടോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പത്ത് വര്‍ഷത്തോളമായി ദിവസവും ബീഫാത്വിമയുടെ വീട്ടിലെത്തുന്ന രാഘവനെ കുറിച്ച് ഇതിന് മുമ്പ് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. മനുഷ്യ മനസുകള്‍ക്ക് മതിലുകള്‍ പണിയുന്ന കാലത്ത് മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു രാഘവന്റെ സേവനം. വിവരമറിഞ്ഞതോടെ ബീഫാത്വിമയുടെ വീട് സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കാനും ഡി വൈ എഫ് ഐ തീരുമാനിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യവും രോഗവും തരണം ചെയ്ത് ബീഫാത്വിമ തനിച്ച് താമസിക്കുന്നത് സായിറാം ഭട്ട് നിര്‍മ്മിച്ച് നല്‍കിയ ചെറിയ വീട്ടിലാണ്. ചിമ്മിനി വിളക്ക് കത്തിച്ചാണ് ഇവര്‍ കഴിയുന്നത്. നിത്യവും വിശപ്പടക്കാന്‍ മകനായി രാഘവന്‍ എത്തുന്ന സന്തോഷം വൃദ്ധമാതാവ് വീട്ടിലെത്തുന്നവരോട് പങ്ക് വെക്കുന്നു. ഇവര്‍ക്ക് തുണയായി മാറിയ രാഘവനെ സി പി എം നീര്‍ച്ചാല്‍ ലോക്കല്‍ കമ്മിറ്റി അംഗം എം മദനന്‍ ഷാള്‍ അണിച്ച് ആദരിച്ചു. ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ബി എം സുബൈര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കിരണ്‍ അധ്യക്ഷത വഹിച്ചു. ജയ റോഷന്‍, കീഫ്ത്തി കിരണ്‍, കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി നവീന്‍ സ്വാഗതവും വി രാഘവന്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, news, Kasargodvartha, Felicitation, DYFI, Video, Social-Media, DYFI's felicitation for Beefathima  < !- START disable copy paste -->