Join Whatsapp Group. Join now!
Aster MIMS 10/10/2023

തസ്ലീമിന്റെ കൊലപാതകം: 5 പേര്‍ അറസ്റ്റില്‍

തസ്ലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ ആറു പേരെയും ഡ്രൈവറായ യുവാവിനെയും ഗുല്‍ബര്‍ഗ് എസ് പി അയഡ മാര്‍ട്ടിന്‍, Kasaragod, Kerala, news, Trending, Murder-case, Murder, arrest, Don Thasleem murder; 7 arrested
കാസര്‍കോട്: (www.kasaragodvartha.com 15.02.2020) തസ്ലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഗുല്‍ബര്‍ഗ് എസ് പി അയഡ മാര്‍ട്ടിന്‍, എ എസ് പി പ്രസന്ന, ഡി വൈ എസ് പി ദൊഡ്ഡുമണി, ഇന്‍സ്പെക്ടര്‍മാരായ മല്ലണ്ണ, ആര്‍ രമേശ് റൊട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ളതിനാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തില്‍പെട്ട ആളുകളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും കൊലപാതമടക്കം ചെയ്ത മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും അന്വേഷണം പകുതി മാത്രമാണ് പിന്നിട്ടതെന്നും കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ നാലും അഞ്ചും ആറും കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മംഗളൂരു, ഹുബ്ലി, ധാര്‍വാഡ്, കാസര്‍കോട് എന്നിവിടങ്ങളിലടക്കമാണ് ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളത്.

തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു സംഘത്തിന് തസ്ലീമിനെ കൈമാറുകയായിരുന്നു. അവരാണ് കൊല നടത്തിയത്. ഇവരെ കുറിച്ചും മറ്റ് ആസൂത്രകരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 25ലധികം പേര്‍ കേസില്‍ ഉള്‍പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതികളെ കൂടി പിടികൂടുന്നതോടെ മാത്രമേ കൊലപാതകക്കേസിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.

നാല് സംഘങ്ങളായി തിരിഞ്ഞുള്ള പോലീസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

News Updated



Keywords: Kasaragod, Kerala, news, Trending, Murder-case, Murder, arrest, Don Thasleem murder; 7 arrested  < !- START disable copy paste -->