കാസര്‍കോട്: (www.kasaragodvartha.com 28.02.2020) ബി ആര്‍ ഡി സി എം ഡിയായി നിയമിതനായ കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ചുമതലയേറ്റു. പുതിയ എം ഡിക്ക് അഭിനന്ദന പൂച്ചെണ്ടുമായി ബി ടി ഒ ഭാരവാഹികളെത്തി. വ്യാഴാഴ്ചയാണ് ടി കെ മന്‍സൂറിനെ എം ഡി സ്ഥാനത്ത് നിന്നും മാറ്റി കാസര്‍കോട് കലക്ടറെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നത്.
വൈകിട്ടോടെ കലക്ടര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തു. ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ അഷ്‌റഫ് എം ബി എമ്മിന്റെ നേതൃത്വത്തിലാണ് കലക്ടറെ അനുമോദിച്ചത്. തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ പിന്തുണയും അറിയിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ കളനാട്, വൈസ് പ്രസിഡന്റ് ശ്യാം പ്രസാദ്, ട്രഷറര്‍ ഫാറൂഖ് കാസ്മി, അബ്ദുല്ല യൂറോ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബേക്കലിന്റെ ടൂറിസം വികസനത്തിന് വലിയ ഹോട്ടല്‍ ഗ്രൂപ്പുകളുടെ ആവശ്യമില്ലെന്നത് ഉള്‍പ്പെടെ ടൂറിസം വികസനത്തെ പിന്നോട്ടടിക്കുന്ന പ്രസ്താവനകള്‍ മുന്‍ എം ഡി നടത്തിയപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി ടി ഒ രംഗത്ത് വന്നിരുന്നു.
Keywords: kasaragod, Kerala, news, District Collector, Bekal, Tourism, District Collector Took charge as BRDC MD < !- START disable copy paste -->