Join Whatsapp Group. Join now!
Aster MIMS 10/10/2023

ചിക്കമംഗളൂരുവിലെ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫര്‍സാനയുടെയും ഇല്യാസിന്റെയും അറസ്റ്റിനു പിന്നാലെ പുറത്തുവരുന്നത് പെണ്‍വാണിഭ സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍; കുട്ടിയെ വയനാട്ടിലെ മൂന്ന് റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തല്‍

ചിക്കമംഗളൂരുവിലെ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫര്‍സാനയുടെയും ഇല്യാസിന്റെയും അറസ്റ്റിനു പിന്നാലെ പുറത്തുവരുന്നത് Wayanad, kasaragod, Kerala, news, Molestation, Police, Investigation, Details about immoral traffic gang of Wayanad
വയനാട്: (www.kasaragodvartha.com 08.02.2020) ചിക്കമംഗളൂരുവിലെ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫര്‍സാനയുടെയും ഇല്യാസിന്റെയും അറസ്റ്റിനു പിന്നാലെ പുറത്തുവരുന്നത് പെണ്‍വാണിഭ സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടിയെ വയനാട്ടിലെ മൂന്ന് റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തത് ഫര്‍സാനയാണ്. അറസ്റ്റിലായ ഫര്‍സാനയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ച വയനാട് മടക്കിമല സ്വദേശി ടി കെ ഇല്യാസിനെ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുമ്പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരി പീഡനത്തിരയായത്. സംഭവത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണകോട്ട് പറമ്പില്‍ പി മന്‍സൂര്‍ (28), കൊണ്ടോട്ടി തുറക്കല്‍ മന്‍സിലില്‍ നിസാര്‍ ബാബു (38),  റിസോര്‍ട്ട് ഉടമ ചീക്കോട് തെക്കുംകോളില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (50) എന്നിവരെ തിരുവമ്പാടി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസ് പിന്നീട് റൂറല്‍ ജില്ലാ സി ബ്രാഞ്ചിന് കൈമാറി. സി ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ഹരിദാസന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത ഫര്‍സാനയെ പിടികൂടി. പീഡനത്തിരയായ പതിനാറുകാരിക്കു പുറമേ ചിക്കമഗളൂരുവില്‍ നിന്നും വേറെയും പെണ്‍കുട്ടികള്‍ ഫര്‍സാന വഴി കേരളത്തില്‍ എത്തിയതായി പോലീസ് കണ്ടെത്തി. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ ഫര്‍സാന കേരളത്തിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. ഒരു മാസത്തോളം പെണ്‍കുട്ടിയെ വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു. അന്വേഷണസംഘം കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ ജില്ലാ സി ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ഹരിദാസനെ സ്ഥലം മാറ്റാന്‍ നീക്കം നടക്കുകയാണ്. കേസില്‍ പോലീസ് ചോദ്യം ചെയ്ത പലരും ഇപ്പോള്‍ ഒളിവിലാണ്. ചില രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കേസുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്ന് കണ്ടെത്തിയത് ആര്‍ ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. കൂടത്തായി കേസിന്റെ രഹസ്യാന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ ഹരിദാസനെ ആലപ്പുഴ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പിയായി സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ കൊലക്കേസിലെ അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സ്ഥലം മാറ്റം പ്രാബല്യത്തിലാവില്ലെന്ന് ഡി ജി പി അറിയിച്ചതോടെ ഹരിദാസന്‍ അന്വേഷണ സംഘത്തില്‍ തുടരുകയായിരുന്നു.

നേരത്തെ ഇറങ്ങിയ ഉത്തരവ് എത്രയും പെട്ടെന്ന് പ്രാബല്യത്തിലാക്കി ഡി വൈ എസ് പിയെ സ്ഥലം മാറ്റാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്.


Keywords: Wayanad, kasaragod, Kerala, news, Molestation, Police, Investigation, Details about immoral traffic gang of Wayanad   < !- START disable copy paste -->