Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന ബജറ്റിന് അഭിനന്ദനവുമായി സിപിഎം

സംസ്ഥാന ബജറ്റില്‍ ജില്ലക്ക് മികച്ച പരിഗണന നല്‍കിയ എല്‍ഡിഎഫ് സര്‍ Kerala, News, LDF, Budget, State, CPM, Kasaragod, District, Development project, CPM congratulates state budget.
കാസര്‍കോട്: (www.kasargodvartha.com 08.02.2020) സംസ്ഥാന ബജറ്റില്‍ ജില്ലക്ക് മികച്ച പരിഗണന നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അഭിനന്ദിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന ബജറ്റില്‍ ജില്ലക്ക് നിരവധി പദ്ധതികളാണ് അനുവദിച്ചത്.  ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കാസര്‍കോട് പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് 90 കോടി രൂപ വകയിരുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 19 കോടി, കാസര്‍കോട് മെഡിക്കല്‍ കോളേജിന് 5 കോടി, ബേക്കല്‍ എയര്‍സ്ട്രിപ്പിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര കോടി, കൃഷിനാശം കൊണ്ട് വലയുന്ന കവുങ്ങ് കര്‍ഷകര്‍ക്ക് ഒരു കോടി, ഉദുമ ടെക്സ്റ്റൈല്‍ മില്ലിന് 5 കോടി, ഭെല്‍ ഇഎംഎലിന് 10 കോടി, എന്നിവ അനുവദിച്ചു.


കാഞ്ഞങ്ങാട് ഭൂഗര്‍ഭപാത, വിദ്വാന്‍ പി കേളുനായര്‍ ദേശീയ സാംസ്‌കാരിക കേന്ദ്ര കെട്ടിടം, പിലിക്കോട് ഗവ. ഐടിഐ കെട്ടിടം, ഭീമനടി പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാരിന് ജില്ലയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും കാസര്‍കോട്-തിരുവനന്തപുരം അതിവേഗ റെയില്‍വേ പദ്ധതി, കോവളം-ബേക്കല്‍ ജലപാത, കിഫ്ബി പദ്ധതികള്‍, മയയോര ഹൈവേ തുടങ്ങിയ ബൃഹത് പദ്ധതികളും ജില്ലയുടെ വികസന മുന്നേറ്റത്തിന് കുതിപ്പേകുമെന്നും എം വി ബാലകൃഷ്ണന്‍പറഞ്ഞു.

Keywords: Kerala, News, LDF, Budget, State, CPM, Kasaragod, District, Development project, CPM congratulates state budget.