Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊറോണ; കാഞ്ഞങ്ങാട്ട് വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ നില ഭേദമായി, ആശങ്കയൊഴിഞ്ഞു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കൊറോണ വൈറസ് ബാധിതയായ രോഗിയുടെ നില ഭേദമായി. സാമ്പിള്‍ നെഗറ്റീവ് രേഖപ്പെടുത്തി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. kasaragod, Kerala, news, health, hospital, Treatment,
കാഞ്ഞങ്ങാട്:(www.kasaragodvartha.com 17.02.2020) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കൊറോണ വൈറസ് ബാധിതയായ രോഗിയുടെ നില ഭേദമായി. സാമ്പിള്‍ നെഗറ്റീവ് രേഖപ്പെടുത്തി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനാലാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഇവര്‍ക്ക് വീട്ടില്‍ 28 ദിവസത്തേയ്ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

നിലവില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 71 ആയി. ഇവരെ 28 ദിവസം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നീരിക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ ഉടന്‍ തന്നെ കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് ആശുപത്രിയെ സമീപിക്കേണ്ടതാണ്. നിലവില്‍ രോഗ ലക്ഷണങ്ങളുമായി ആരും തന്നെ ഇല്ലാതത്തിനാലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാലും കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക കുറയുന്നതായി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

അതേസമയം ആരോഗ്യ ജാഗ്രതാ ബോധവത്ക്കരണം ഉര്‍ജ്ജിതപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് തീരുമാനിച്ചു.


Keywords: kasaragod, Kerala, news, health, hospital, Treatment,  Coronavirus; Patient's situation improved< !- START disable copy paste -->