city-gold-ad-for-blogger

കൊറോണ വൈറസ്; പുതിയ പോസറ്റീവ് കേസുകള്‍ ഇല്ല, കാസര്‍കോട് ജില്ലയില്‍ 99 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: (www.kasaragodvartha.com 07.02.2020) കാസര്‍കോട് ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൈനയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ആശുപത്രിയിലും 96 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ് .ജില്ലയില്‍ നിന്നും ഇതുവരെ 22 പേരുടെ സാമ്പിള്‍ ശേഖരിച്ചയച്ചതില്‍ 19 പേരുടെ പരിശോധനാ ഫലം ലഭിച്ചു. അതില്‍ ഇതുവരെ  ഒരാളുടെ മാത്രം സാമ്പിളാണ്  പോസിറ്റീവായുള്ളത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ വെള്ളിയാഴ്ച പുതിയതായി ഒരാളെ കൂടി  നീരിക്ഷണ വിധേയമാക്കി.ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ബോധവത്ക്കരണ പരീശീലന  പരിപാടികള്‍  ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കി വരുന്നു. ജില്ലാശുപത്രിയില്‍ ഡോ. റിജിത്ത് കൃഷ്ണന്റെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്ക്  പ്രത്യേക പരീശീലനം സംഘടിപ്പിച്ചു. ജില്ലയില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊറോണ വൈറസ്; പുതിയ പോസറ്റീവ് കേസുകള്‍ ഇല്ല, കാസര്‍കോട് ജില്ലയില്‍ 99 പേര്‍ നിരീക്ഷണത്തില്‍

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം.നല്ല വായു സഞ്ചാരമുള്ള മുറികള്‍ വിശ്രമത്തിനായി തിരഞ്ഞെടുക്കുക.ധാരാളം വെള്ളം കുടിക്കുക. പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുക വിവരങ്ങള്‍ കൃത്യമായി നല്‍കുക. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ പനി, ജലദോഷം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. കണ്‍ട്രോള്‍ റൂം നമ്പര്‍ 9946000493

Keywords: Kasaragod, Kerala, news, Trending, case, health, Report, Coronavirus; No new positive reports   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia