city-gold-ad-for-blogger

കൊറോണ വൈറസ്; 34 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു

കാസര്‍കോട്: (www.kasaragodvartha.com 15.02.2020) കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ച 34 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. നിലവില്‍  നീരീക്ഷണ ത്തിലുള്ളത് 77 പേരാണ്. ഇതില്‍ ഒരാള്‍ ആശുപത്രിയിലും 76 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

കൊറോണ വൈറസ്; 34 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു

ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കൊറോണ പോലുള്ള വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും പൊതുജനങ്ങള്‍ വ്യക്തി ശുചിത്വം പാലിക്കണം. സ്‌കൂളുകള്‍ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ കൈകഴുകുന്ന ശീലം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും തൂവാല ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങള്‍ ശീലമാക്കേണ്ടതുമാണെന്നും ജില്ലാ ഡെപ്യുട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.

Keywords: Kasaragod, Kerala, news, health, Trending, Treatment, Coronavirus; 34 observation period completed   < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia