Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊറോണ: കാസര്‍കോട്ട് 24 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി, ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 84 പേര്‍

കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നുമായി ജില്ലയിലെത്തിയ ആകെ 84 പേരാണ് ഇപ്പോള്‍ Kasaragod, Kerala, news, health, Trending, Treatment, Coronavirus; 24 excluded from observation
കാസര്‍കോട്: (www.kasaragodvartha.com 12.02.2020) കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നുമായി ജില്ലയിലെത്തിയ ആകെ 84 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ഇതില്‍ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 83 പേരുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണ കാലാവധി 28 ദിവസം പൂര്‍ത്തിയാക്കിയ 24 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ മാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം ഡെപ്യുട്ടി ഡി.എം.ഒ ഡോ എ ടി മനോജ്  ക്ലാസ് നടത്തി. മഞ്ചേശ്വരം സിറാജ് ഉല്‍ ഹുദിന്‍ സ്‌കൂളിലും ഗവ. സ്‌കൂള്‍ ഉദയവാറിലും ബോധവത്ക്കരണ ക്ലാസ് നടത്തി. ലഘുലേഖയും വിതരണം ചെയ്തു. തുടര്‍ന്ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുജനങ്ങള്‍ക്കായി കൊറോണ വൈറസ് രോഗത്തിനെതിരെ ബോധവത്ക്കരണ മാജിക് ഷോ നടത്തി.

ആശുപത്രിയില്‍ നീരിക്ഷണത്തില്‍ കഴിയുന്നവരുടെ നില തികച്ചും തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.


Keywords: Kasaragod, Kerala, news, health, Trending, Treatment, Coronavirus; 24 excluded from observation  < !- START disable copy paste -->