Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി ജെ പിയില്‍ നിന്നും രാജിവെച്ച രവീശ തന്ത്രിയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും; കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടിലൂം സംബന്ധിച്ചേക്കും

ബി ജെ പിയില്‍ നിന്നും രാജിവെച്ച സംസ്ഥാന സമിതി അംഗവും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന രവീശ തന്ത്രി കുണ്ടാറിനെ Kasaragod, Kerala, news, Top-Headlines, BJP, Trending, Politics, Controversy in BJP over Raveesha Thanthri's resign
കാസര്‍കോട്: (www.kasargodvartha.com 26.02.2020) ബി ജെ പിയില്‍ നിന്നും രാജിവെച്ച സംസ്ഥാന സമിതി അംഗവും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന രവീശ തന്ത്രി കുണ്ടാറിനെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയേക്കും. കാസര്‍കോട് സി പി സി ആര്‍ ഐയില്‍ സ്വദേശി സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ബുധനാഴ്ച വൈകിട്ടോടെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങി കാസര്‍കോട്ടെത്തുന്ന വി മുരളീധരന്‍ രവീശ തന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

ബി ജെ പി കര്‍ണാടക സംസ്ഥാന അധ്യക്ഷനും എം പിയുമായ നളീന്‍ കുമാര്‍ കട്ടീലും മുരളീധരനൊപ്പമുണ്ടാകുമെന്നും വിവരമുണ്ട്. രവീശ തന്ത്രി കുണ്ടാര്‍ നല്‍കിയ രാജിക്കത്ത് ബി ജെ പി സംസ്ഥാന നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. തന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം സംസ്ഥാന നേതൃത്വം സ്വീകരിക്കുകയുള്ളൂ. വി മുരളീധരന്റെ ഗ്രൂപ്പില്‍ പെട്ട ആളാണ് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. അതുകൊണ്ടു തന്നെ ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കാസര്‍കോട്ട് രവീശതന്ത്രി കുണ്ടാറിനെ പോലുള്ള നേതാവ് പാര്‍ട്ടിയില്‍ നിന്നും ഇടഞ്ഞുപോകുന്നത് ഏറെ ദോഷം ചെയ്യുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

ഏതുരീതിയിലും രവീശ തന്ത്രിയെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ തന്നെയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ ആര്‍ എസ് എസിന്റെ നിലപാടും നിര്‍ണായകമായിരിക്കും. നളീന്‍ കുമാര്‍ കട്ടീല്‍ ആര്‍ എസ് എസിന്റെ നേതാക്കളുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയതായും വിവരമുണ്ട്. ബി ജെ പിയുടെ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ദിവസം നേരിട്ട് വന്ന് തന്ത്രിയുമായി സംസാരിച്ചിരുന്നു. തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തന്ത്രി ഇവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി തന്നെ തന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. കാസര്‍കോട് സി പി സി ആര്‍ ഐ ചന്ദ്രഗിരി ഗസ്റ്റ് ഹൗസിലാണ് കേന്ദ്രമന്ത്രിക്ക് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. ഇവിടെ വെച്ചായിരിക്കും ചര്‍ച്ചയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

അഡ്വ കെ ശ്രീകാന്തിനെ വീണ്ടും ബി ജെ പി ജില്ലാ പ്രസിഡണ്ടായി നിയമിച്ചതിനെ തുടര്‍ന്നാണ് രവീശ തന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസം തന്ത്രിയുടെ രാജിയോടെ ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തിന്റെ ഭാഗത്തു നിന്നും കാര്യമായ സഹകരണം ലഭിക്കാത്തതാണ് തെരഞ്ഞെടുപ്പിലെ പ്രകടനം മോശമാവാന്‍ കാരണമെന്നാണ് തന്ത്രി ആരോപിക്കുന്നത്. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്ത്രിയുടെ പേരും പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ശ്രീകാന്തിന് തന്നെ നറുക്കുവീഴുകയായിരുന്നു.

Keywords: Kasaragod, Kerala, news, Top-Headlines, BJP, Trending, Politics, Controversy in BJP over Raveesha Thanthri's resign
  < !- START disable copy paste -->