Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിചാരണ കാസര്‍കോട് കോടതിയില്‍ ആരംഭിച്ചു; വിചാരണ തുടങ്ങിയത് 13 വര്‍ഷത്തിനു ശേഷം, 7 വര്‍ഷം മുമ്പ് വിചാരണയ്ക്ക് വന്ന കേസില്‍ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചത് ക്രൈംബ്രാഞ്ച്

കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിചാരണ കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് Kasaragod, Kerala, news, Congress, Leader, case, Crimebranch, Congress leader Kundar Balan's murder; Trial began
കാസര്‍കോട്: (www.kasaragodvartha.com 11.02.2020) കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിചാരണ കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (രണ്ട്) യില്‍ ആരംഭിച്ചു. ബി ജെ പി പ്രവര്‍ത്തകരായ ഓബി എന്ന രാധാകൃഷ്ണന്‍, വിജയന്‍, കെ കുമാരന്‍, ദിലീപ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2008 മാര്‍ച്ച് 27ന് രാത്രി ഏഴു മണിയോടെ ആദൂര്‍ കുണ്ടാറില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഈശ്വര മംഗലത്തുള്ള ഭാര്യയുടെ അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് സ്വകാര്യ ബസില്‍ മടങ്ങി രാജീവി നഗര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങി സുഹൃത്തിന്റെ കാറില്‍ മുള്ളേരിയയിലേക്ക് പോകവേയാണ് ബൈക്കിലെത്തിയ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ഇടതു നെഞ്ചിലും മുഖത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ബാലനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണംസംഭവിച്ചത്.


ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കള്ള സാക്ഷികളെ കേസില്‍ ഉള്‍പെടുത്തിയെന്നാരോപിച്ച് ഭാര്യ കെ പി പ്രഫുല സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനാല്‍ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു. ഒരുപാട് തവണ നിയമപോരാട്ടം തുടര്‍ന്നെങ്കിലും പ്രതികളെ പിടികൂടിയതിനാല്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിനു ശേഷമാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയായിരുന്ന എം വി ബാബു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ ആരംഭിച്ചിരിക്കുന്നത്.

കേസില്‍ 55 സാക്ഷികളുണ്ട്. അഞ്ചാം സാക്ഷി മനോജ്, ഏഴാം സാക്ഷി സീതാരാമ, ഒമ്പതാം സാക്ഷിയും ബാലന്റെ ബന്ധുവുമായ രാധാകൃഷ്ണന്‍ എന്നിവരെയാണ് ചൊവ്വാഴ്ച കോടതി വിസ്തരിച്ചത്. വിസ്താരം ബുധനാഴ്ചയും തുടരും.

Related News:
കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ് സി.ഐ. അട്ടിമറിച്ചതായി ഭാര്യ


Keywords: Kasaragod, Kerala, news, Congress, Leader, case, Crimebranch, Congress leader Kundar Balan's murder; Trial began < !- START disable copy paste -->