Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു

തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റ കോളജ് വിദ്യാര്‍ഥിനി മരിച്ചു. ഉദുമUduma, news, Kerala, kasaragod, Injured, Student, Train, Accident, Death, Treatment, Police, hospital
ഉദുമ: (www.kasargodvartha.com 04.02.2020) തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റ കോളജ് വിദ്യാര്‍ഥിനി മരിച്ചു. ഉദുമ അരമങ്ങാനം കാപ്പുങ്കയത്തെ രാധാകൃഷ്ണന്‍- ദേളി സഅദിയ സ്‌കൂളിലെ ജീവനക്കാരി നളിനാക്ഷി ദമ്പതികളുടെ മകള്‍ ഇ അശ്വതി (18) ആണ് മരിച്ചത്.

മുന്നാട് പീപ്പിള്‍സ് കോളജിലെ ബി ബി എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കൂലിപ്പണിക്കാരനാണ് രാധാകൃഷ്ണന്‍. സഹോദരി: അഷ്ന (ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി, ജി എച്ച് എസ് എസ് ചെമ്മനാട്).


കഴിഞ്ഞ ആഴ്ച മഞ്ചേശ്വരത്തെ പഴയ വില്‍പ്പന നികുതി ചെക്പോസ്റ്റിനു സമീപത്തെ റെയില്‍വേ ട്രാക്കിനു സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മഞ്ചേശ്വരം പൊലീസെത്തിയാണ് കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ കുട്ടിയെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.

Keywords: Uduma, News, Kerala, Kasaragod, Injured, Student, Train, Accident, Death, Treatment, Police, Hospital, College Student Dies After Falling From train
< !- START disable copy paste -->