Join Whatsapp Group. Join now!
Aster MIMS 10/10/2023

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരണപ്പെട്ടു

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി Kasaragod, Kerala, news, Badiyadukka, Top-Headlines, Death, Obituary, College, College student died after accident injury
ബദിയടുക്ക: (www.kasargodvartha.com 02.02.2020) സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. സീതാംഗോളി സൂരംബയലിലെ സദാനന്ദഗട്ടിയുടെ മകനും മംഗളൂരു സഹ്യാദ്രി കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ പ്രജ്വല്‍കുമാര്‍ (20) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

മടിക്കേരിയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോയതായിരുന്നു. സമ്പാജെയില്‍ വെച്ചാണ് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.  ഗുരുതരമായി പരിക്കേറ്റ പ്രജ്വലിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. മാതാവ്: സ്വര്‍ണലത. സഹോദരങ്ങള്‍: കൗശല്‍, ഹംഷിത്, മേഘ. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.




Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Death, Obituary, College, College student died after accident injury
  < !- START disable copy paste -->