Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ മരണം: സി ബി ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു; ആത്മഹത്യ ഒഴിവാക്കി അസ്വഭാവിക മുങ്ങി മരണമെന്ന് തിരുത്തി

ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി ബി ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും Kasaragod, Kerala, news, Death, Obituary, Investigation, C.M Abdulla Maulavi, Top-Headlines, CM Abdulla Moulavi's death; CBI investigation report submitted
കാസര്‍കോട്: (www.kasargodvartha.com 02.02.2020) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി ബി ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഒരു മാസം മുമ്പ് തന്നെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ കോടതിയായ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതായി കേസന്വേഷിച്ച സി ബി ഐ, ഡി വൈ എസ് പി ഡാര്‍വിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


മുമ്പ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകളിലെല്ലാം മരണം ആത്മഹത്യ എന്ന നിലയ്ക്കാണ് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നാലാം തവണ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന കണ്ടെത്തല്‍ ഒഴിവാക്കി പകരം അസ്വഭാവികമായ മുങ്ങി മരണമെന്ന് തിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മരണം കൊലപാതകമാണെന്ന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അബദ്ധത്തില്‍ കടലില്‍ വീഴാനുള്ള സാധ്യത കൂടി ചൂണ്ടിക്കാട്ടിയാണ് അസ്വഭാവിക മരണമെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന കണ്ടെത്തല്‍ കോടതി പോലും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മരണം അസ്വഭാവികമാകാമെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.

ഗുരുതരമായ രോഗംമൂലം വിഷമിച്ചിരുന്ന ഖാസി കടലില്‍ ചാടി മരിച്ചു എന്ന നിലയിലാണ് ആദ്യ അന്വേഷണ റിപ്പോര്‍ട്ട് അടക്കം സമര്‍പ്പിച്ചത്.



Keywords: Kasaragod, Kerala, news, Death, Obituary, Investigation, C.M Abdulla Maulavi, Top-Headlines, CM Abdulla Moulavi's death; CBI investigation report submitted
  < !- START disable copy paste -->