city-gold-ad-for-blogger

ചന്ദ്രഗിരി ക്ലബ്ബ് 30-ാം വാര്‍ഷികാഘോഷം; കുട്ടിയമ്മയുടെ കവിതാസമാഹാരം 'ദു:ഖത്തിന്റെ ലഗേജുകള്‍' എട്ടിന് പ്രകാശം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 07.02.2020) മേല്‍പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ചന്ദ്രഗിരി ക്ലബിന്റെ 30-ാം വാര്‍ഷികാഘോഷങ്ങളുമായി ഭാഗമായി  കുട്ടിയമ്മയുടെ കവിതാസമാഹാരം 'ദു:ഖത്തിന്റെ ലഗേജുകള്‍' ഫെബ്രുവരി എട്ടിന് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പള്ളിക്കര റെഡ്മൂണ്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം എ റഹ് മാന്‍ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം അധ്യക്ഷത വഹിക്കും. യഹ ്യ തളങ്കര ഉദ്ഘാടനം ചെയ്യും.

ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍, അംബുജാക്ഷന്‍ മാസ്റ്റര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ഹാഷിം, ടി എ ഷാഫി, കല്ലട്ര മാഹിന്‍ ഹാജി, ഹനീഫ്. ടി ആര്‍, നാരായണന്‍ പേരിയ, മണികണ്ഠന്‍ മാഷ്, റഹ് മാന്‍ പാണത്തൂര്‍, അഷ്റഫ് ചേരങ്കൈ, ഡോ. വിനോദ്കുമാര്‍ പെരുമ്പള, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, പ്രേമചന്ദ്രന്‍ ചെമ്പാല, പത്മനാഭന്‍ ബ്ലാത്തോര്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായ റാഫി പള്ളിപ്പുറത്തെ ആദരിക്കും. പ്രോഗ്രാം കണ്‍വീനര്‍ ബി കെ മുഹമ്മദ് ഷാ സ്വാഗതവും, ക്ലബ്ബ് ജനറല്‍ സെക്രട്ടറി ബദ്‌റുദ്ദീന്‍ സി ബി നന്ദിയും പറയും. തുടര്‍ന്ന് ക്ലബ്ബ്
മെമ്പര്‍മാരുടെ കുടുംബസംഗമവും, കലാപരിപാടികളും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം, ജനറല്‍ സെക്രട്ടറി ബദ്‌റുദ്ദീന്‍ സി ബി, ട്രഷറര്‍ രാഘവന്‍, ടി ആര്‍ ഹനീഫ,
ബി കെ മുഹമ്മ്ദ് ഷാ, ഖാദര്‍ ചട്ടഞ്ചാല്‍, അശോകന്‍ പി കെ എന്നിവര്‍ സംബന്ധിച്ചു.

ചന്ദ്രഗിരി ക്ലബ്ബ് 30-ാം വാര്‍ഷികാഘോഷം; കുട്ടിയമ്മയുടെ കവിതാസമാഹാരം 'ദു:ഖത്തിന്റെ ലഗേജുകള്‍' എട്ടിന് പ്രകാശം ചെയ്യും


Keywords:  Kasaragod, Kerala, news, Press Club, Press meet, Club, Anniversary, Melparamba, Chandragiri club 30th anniversary celebration on 8th
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia