city-gold-ad-for-blogger

അധ്യാപകന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് സര്‍വ്വകലാശാല

കാസര്‍കോട്: (www.kasaragodvartha.com 25.02.2020) കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. പ്രസാദ് പന്ന്യന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഏകപക്ഷീയവും വസ്തുതാ വിരുദ്ധവുമാണെന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ പരാതി ഉന്നയിച്ച ഗവേഷണ വിദ്യാര്‍ത്ഥിനി പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടയാളാണ്. ജാതീയമായ അധിക്ഷേപങ്ങള്‍ അധ്യാപകനില്‍ നിന്ന് നേരിട്ടു എന്നാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം. അധ്യാപകന്റെ സ്വകാര്യജോലികള്‍ സമ്മര്‍ദം ചെലുത്തി തന്നെകൊണ്ടു ചെയ്യിച്ചതായും സ്ത്രീത്വത്തെ അപമാനിക്കുന്ന പല പ്രവര്‍ത്തനങ്ങളും അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. നിരന്തരമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

നിരന്തരമായി ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ തനിക്ക് അധ്യാപകന്‍ അയച്ചതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലയിലെ ബന്ധപ്പെട്ട കമ്മിറ്റികള്‍ നടത്തിയ വിശദമായ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷമാണ് ഡോ. പ്രസാദ് പന്ന്യനെതിരെ നടപടി സ്വീകരിച്ചതെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. പ്രസാദ് പന്ന്യന്റെ കീഴില്‍ ഗവേഷണം ചെയ്യുന്ന മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കൂടി ഗൈഡ് മാറ്റത്തിന് അപേക്ഷ നല്‍കിയതായും സര്‍വ്വകലാശാല വ്യക്തമാക്കി.

അധ്യാപകന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് സര്‍വ്വകലാശാല

Keywords: Kasaragod, Kerala, news, university, Teacher, suspension, Central University on Professor's Suspension news    < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia