കാസര്‍കോട്: (www.kasaragodvartha.com 27.02.2020) പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി 'സി എ എ പിന്‍വലിക്കുക, എന്‍ ആര്‍ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 25 മുതല്‍ മാര്‍ച്ച് അഞ്ചു വരെ സംസ്ഥാനത്ത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അംബേദ്കര്‍ സ്‌ക്വയറുകള്‍ സ്ഥാപിക്കുമെന്ന് എസ് ഡി പി ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ 'അംബേദ്കര്‍ സ്‌ക്വയര്‍' സംഘടിപ്പിക്കും. വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുന്ന പരിപാടി മാര്‍ച്ച് ഒന്നിന് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, പൗരാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കും.
വംശീയതയില്‍ അധിഷ്ഠിതമായ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരേണ്ടതുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. മഹത്തായ ഭരണഘടനയെ അസ്ഥിരപ്പെടുത്തി ആര്‍ എസ് എസിന്റെ വിചാരധാര നടപ്പാക്കുകയെന്നതാണ് ഫാസിസ്റ്റ് അജണ്ട. ഇത് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, SDPI, Press Club, Conference, Protest, District, Committee, CAA Protest; SDPI conducting Ambedkar square < !- START disable copy paste -->