താക്കോല്‍ മറന്നു പോയ ബൈക്ക് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിന്റെ അറസ്റ്റിനു പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; തിരയുന്നത് കൂട്ടുപ്രതികളായ രണ്ടുപേരെ, കൂടുതല്‍ ബൈക്ക് കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും

താക്കോല്‍ മറന്നു പോയ ബൈക്ക് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിന്റെ അറസ്റ്റിനു പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; തിരയുന്നത് കൂട്ടുപ്രതികളായ രണ്ടുപേരെ, കൂടുതല്‍ ബൈക്ക് കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും

ആദൂര്‍: (www.kasaragodvartha.com 14.02.2020)  താക്കോല്‍ മറന്നു പോയ ബൈക്ക് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിന്റെ അറസ്റ്റിനു പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കി ആദൂര്‍ പോലീസ്. കൂട്ടുപ്രതികളായ രണ്ടുപേരെയാണ് പോലീസ് തിരയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുഡ്ലു മന്നിപ്പാടിയിലെ ഭരത് രാജിനെ (20)യാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് മൂന്നു മണിയോടെ നെട്ടണിഗെയിലെ അബ്ദുല്‍ കരീമിന്റെ ബൈക്കാണ് സംഘം കവര്‍ച്ച ചെയ്തുകൊണ്ടുപോയത്.

ബൈക്ക് റോഡരികില്‍ നിര്‍ത്തിട്ട് ബന്ധു വീട്ടിലേക്ക് പോയതായിരുന്നു അബ്ദുല്‍ കരീം. താക്കോല്‍ ബൈക്കില്‍ നിന്ന് എടുത്തിരുന്നില്ല. തിരിച്ചു വരുമ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. പ്രതികള്‍ രണ്ടു ബൈക്കുകളിലായി സഞ്ചരിക്കുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതുകേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ബദിയടുക്കയില്‍ നമ്പര്‍ പ്ലെയ്റ്റ് മാറ്റുന്നതിനിടയില്‍ സംഘത്തെ കണ്ടെത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സംഘം കുതറിയോടുകയും ഭരത് പിടിയിലാവുകയുമായിരുന്നു.


Keywords: Adoor, Kerala, news, kasaragod, arrest, Youth, Investigation, Police, Robbery, Bike robbery; Police investigation tighten< !- START disable copy paste -->