Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിന്‍ യാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരന്റെ മൊബൈല്‍ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു

ട്രെയിന്‍ യാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരന്റെ മൊബൈല്‍ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു. മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ Kasaragod, Kerala, news, Train, Robbery, Mobile Phone, Missing, Bag of Bank employee robbed from Train
കാസര്‍കോട്: (www.kasaragodvartha.com 06.02.2020) ട്രെയിന്‍ യാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരന്റെ മൊബൈല്‍ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു. മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ എടനീര്‍ എതിര്‍തോട്ടെ എ ബാബുവിന്റെ ബാഗാണ് കവര്‍ന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ മാവേലി എക്‌സ്പ്രസിലാണ് കവര്‍ച്ച നടന്നത്.


വ്യാഴാഴ്ച പുലര്‍ച്ചെ തൃശൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് ബാഗ് നഷ്ടമായത്. സെക്രട്ടറിയേറ്റിന് മുന്നില്‍ കെ സി ഇ എഫ് നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് വരികയായിരുന്നു. രണ്ട് മൊബൈല്‍ ഫോണുകളും പാന്‍കാര്‍ഡ്  ഉള്‍പ്പെടെയുള്ള രേഖകളും വസ്ത്രങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, news, Train, Robbery, Mobile Phone, Missing, Bag of Bank employee robbed from Train  < !- START disable copy paste -->