city-gold-ad-for-blogger

പെരിയയില്‍ സമാധാനം തകര്‍ക്കാന്‍ സി പി എം ഗൂഢ ശ്രമം: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി

പെരിയ: (www.kasargodvartha.com 20.02.2020) പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നില നില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സി പി എം ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പെരിയയില്‍ നടന്ന അക്രമണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആരോപിച്ചു. ശരത് ലാല്‍, കൃപേഷ് രക്തസാക്ഷിത്വ ദിനാചരണത്തില്‍ നാടിന്റെ സമാധാനം കാത്തു സൂക്ഷിക്കുന്ന നടപടിയും ജാഗ്രതയുമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ഇതിന്റെ തെളിവാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പി ജയരാജന്‍ കഴിഞ്ഞ ദിവസം പെരിയയിലെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. പി ജയരാജന്റെ പ്രകോപനപരമായ പ്രസംഗം അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതും, തുടര്‍ന്ന് നടത്തിയ സി പി എം നേതാക്കളുടെ ഗൂഢാലോചനയുടെയും ഫലമാണ് പെരിയയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണങ്ങള്‍ എന്നും അദ്ദേഹം ആരോപിച്ചു.

പെരിയ ബാങ്കിന് നേരെ നടന്ന ആക്രമണവും കോണ്‍ഗ്രസ് വെയിറ്റിംഗ് ഷെഡുകള്‍ പൊളിച്ച് മാറ്റിയ സംഭവവും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എം പി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെരിയയില്‍ സമാധാനം തകര്‍ക്കാന്‍ സി പി എം ഗൂഢ ശ്രമം: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി

Keywords:  Kasaragod, Kerala, news, Periya, Rajmohan Unnithan, CPM, Attack incident; Rajmohan Unnithan's allegation against CPM
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia