Join Whatsapp Group. Join now!
Aster MIMS 10/10/2023

'സഖാവെ ' എന്നു വിളിക്കാന്‍ ഇനി ആര്?

ഇനി എന്നെ നേരില്‍ കാണുമ്പോള്‍ 'സഖാവെ' എന്ന് വിളിക്കാന്‍ നീ ഇല്ലല്ലോ കുഞ്ഞാലി. ശനിയാഴ്ച രാവിലെ ഞാന്‍ മകന്റെ Article, Death, Obituary, wife,
 എ. ബെണ്ടിച്ചാല്‍

(www.kasargodvartha.com 01/02/2020) ഇനി എന്നെ നേരില്‍ കാണുമ്പോള്‍ 'സഖാവെ' എന്ന് വിളിക്കാന്‍ നീ ഇല്ലല്ലോ കുഞ്ഞാലി. ശനിയാഴ്ച രാവിലെ  മകന്റെ ഓട്ടോറിക്ഷയില്‍ കാസര്‍ക്കോട്ടെക്ക് പോകുന്ന വഴിക്ക് നിന്നെ രാവിലെ പതിനൊന്ന് മണിക്ക് കോളിയടുക്കത്തേക്ക് നടന്നു പോകുന്നത് കണ്ടതാണ്, റിക്ഷ നിര്‍ത്തി നിന്നോട് ഒന്ന് മിണ്ടാന്‍ തോന്നിയതാണ്. അപ്പോഴയ്ക്കും റിക്ഷ മറികടന്നു കഴിഞ്ഞിരുന്നു.

കാസര്‍ക്കോട്ടെത്തിയ ഞാനും, കാസര്‍ക്കോട് വാര്‍ത്ത എഡിറ്റർ മുജിബ് കളനാടും ദ്വാരക ഹോട്ടലില്‍ പോയി ഭക്ഷണത്തിന്ന് ഓഡര്‍ ചെയ്തിരുന്നു. അപ്പോഴയ്ക്കും ഭാര്യയുടെ ഫോണ്‍ .അവളുടെ ശബ്ദത്തിന് ഒരു ഇടര്‍ച്ച. ഞാന്‍ കാര്യം തിരക്കി. അവള്‍ പറഞ്ഞു: 'ഞമ്മളെ എരിയാല്‍ കുഞ്ഞാലിച്ച മരിച്ചു പോയോലൂ 'രാവിലെ ഏകദേശം പതിനൊന്ന് മണിക്ക് യാതൊരു അനാരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ശരിക്കും നടന്നു പോകുന്നത് നേരില്‍ കണ്ട ഒരാള്‍ രണ്ടര മണിക്കൂറുകള്‍ക്കകം മരിച്ചു പോവുക..... എന്റെ വിശ്വാസ വൃക്ഷത്തിന്റെ വേരുകള്‍ മുറിഞ്ഞുപോയി.

ഏതെല്ലാം നേരങ്ങളില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ വെച്ചാണ് എത്രയെത്ര തമാശകളാണ് നാം പറഞ്ഞത്. ഏതു നേരത്തും നിന്റെ ആ മുഖത്തെ പുഞ്ചിരിക്ക്, ആരുടെ മുന്നിലും നീ പിശുക്ക് കാട്ടിയിരുന്നില്ല. നീ, എന്നോട് പറഞ്ഞ നിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എന്റെ മനസില്‍ ആളിക്കത്തുകയാണ്. അധികം ആരോടും മനസ് തുറക്കാത്ത നിനക്ക് എന്നോട് വലിയ കാര്യമായിരുന്നു എന്ന സത്യമാണ് നമ്മളെ കൂടുതല്‍ അടുപ്പിക്കാന്‍ കാരണം.

മത-ജാതി ഭേദമന്യേ എല്ലാവരെയും നീയും, എല്ലാവരും നിന്നെയും സ്‌നേഹിക്കാന്‍ കാരണം നിന്നിലെ സ്വഭാവശുദ്ധി ഒന്ന് മാത്രമായിരുന്നു. നിന്റെ മരണം എന്നില്‍ തീര്‍ത്ത നോവാണീയനുസ്മരണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Death, Obituary, Wife,