Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹനപരിശോധന നടത്തി പെറ്റി ചുമത്തേണ്ടെന്ന് എ ഡി ജി പി; ഇപ്പോള്‍ പണിയൊന്നുമില്ലെന്ന് ഹൈവേ പോലീസ്, അപകടം കുറക്കാനുള്ള പണി കൂടുതലാണെന്ന് എസ് പി

വാഹനപരിശോധന നടത്തി പെറ്റി ചുമത്തേണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷെയ്ഖ് ധര്‍വേഷ് സാഹിബ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെ ഇപ്പോള്‍ പണിയൊന്നുമില്ലെന്ന് Kasaragod, Kerala, news, Police, SP, ADGP's order; no over duty for Highway police
കാസര്‍കോട്: (www.kasaragodvartha.com 21.02.2020) വാഹനപരിശോധന നടത്തി പെറ്റി ചുമത്തേണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷെയ്ഖ് ധര്‍വേഷ് സാഹിബ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെ ഇപ്പോള്‍ പണിയൊന്നുമില്ലെന്ന് ഹൈവേ പോലീസ്. ഒരു മാസം മുമ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെങ്കിലും ഇപ്പോഴാണ് ഇത് നടപ്പിലാക്കാന്‍ തുടങ്ങിയത്. വാഹനാപകടങ്ങള്‍ കുറക്കുന്നതിനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

വെറും പെറ്റി കേസ് ചുമത്തുന്ന പണി മാത്രമായി ഹൈവേ പോലീസിന്റെ ജോലി മാറിയതോടെയാണ് പുതിയ നിര്‍ദേശമുണ്ടായത്. രാത്രികാല അപകടങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനങ്ങള്‍ പരിശോധിക്കുകയും ഡ്രൈവര്‍മാരോട് വേഗത കുറക്കേണ്ടതിന്റെയും മറ്റും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അപകട സ്ഥലങ്ങളില്‍ എത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യണമെന്നാണ് നിര്‍ദേശം. രാത്രിയില്‍ പല ഡ്രൈവര്‍മാരും ഉറങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ട് വാഹന പരിശോധന നടത്തി അവരുടെ മനസ് ശാന്തമാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. റോഡരികില്‍ ലോറികളും മറ്റു വാഹനങ്ങളും നിര്‍ത്തിയിട്ട് അപകടത്തിനുള്ള സാധ്യത ഉണ്ടാകുന്നത് ഒഴിവാക്കാനും ഹൈവേ പോലീസിന് നിര്‍ദേശമുണ്ട്.

പുതിയ ഉത്തരവോടെ ഹൈവേ പോലീസിന്റെ ജോലിയും ഉത്തരവാദിത്വവും കൂടുകയാണ് ചെയ്യുന്നതെന്ന് ജില്ലാ പോലീസ് ചീഫ് പി എസ് സാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പെറ്റി കേസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായകമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഹൈവേ പോലീസിന് നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും എസ് പി ചൂണ്ടിക്കാട്ടി.


Keywords: Kasaragod, Kerala, news, Police, SP, ADGP's order; no over duty for Highway police    < !- START disable copy paste -->