വെഞ്ഞാറമൂട്: (www.kasaragodvartha.com 29.02.2020) താമസമില്ലാത്ത വീട്ടിലെ പറമ്പില്‍ വീട്ടുകാര്‍ പൂജക്കെത്തിയപ്പോള്‍ കണ്ടത് സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ 10 കിലോ കഞ്ചാവ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരമേശ്വരം പാലത്തറയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. രമണി, ബേബി എന്നിവരുടെ പേരിലുള്ളതാണ് വീടും തെക്കതുംചേര്‍ന്ന സ്ഥലവും.
ഓരോ മാസവും തെക്കതില്‍ പൂജയ്ക്കായി വീട്ടുകാര്‍ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് കഞ്ചാവ് സൂക്ഷിച്ച പെട്ടികള്‍ കണ്ടെത്തിയത്. രണ്ടുകിലോ വീതമുള്ള കവറുകളിലായാണ് കഞ്ചാവ് പെട്ടിക്കകത്ത് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും രഹസ്യമായി വില്‍പന നടത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.
Keywords:
Ganja, seized, Thiruvananthapuram, Police, Kerala, news, Investigation, 10 Kg Ganja seized < !- START disable copy paste -->