പെര്‍ള: (www.kasargodvartha.com 03.01.2020) സുഹൃത്തുക്കള്‍ക്കും സഹോദരനുമൊപ്പം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന യുവാവ് മുങ്ങിമരിച്ചു. പെര്‍ള നല്‍ക്ക ബിര്‍മൂലയിലെ നാരായണ നായിക്- സരസ്വതി ദമ്പതികളുടെ മകന്‍ സൂര്യ കുമാര്‍ (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. തെങ്ങു കയറ്റ തൊഴിലാളിയാണ് സൂര്യ കുമാര്‍.
സഹോദരന്‍ സതീശനും മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം അടുക്കസ്ഥല നേരോളുവില്‍ പുഴയില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടെയാണ് കാല്‍ വഴുതി വീണ് ചുഴിയില്‍ അകപ്പെട്ടത്. നിലവിളി കേട്ട് പരിസരവാസികളെത്തിയെങ്കിലും പുറത്തെടുക്കാനായില്ല. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസുമെത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുടുംബ സമേതം അടുക്കസ്ഥലയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് സൂര്യകുമാര്‍ താമസം. മറ്റു സഹോദരങ്ങള്‍: അശോകന്‍, ഹരിണാക്ഷി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Perla, Youth, Drown, Death, Top-Headlines, Youth drowned to death
< !- START disable copy paste -->