Join Whatsapp Group. Join now!
Aster MIMS 10/10/2023

ആരോഗ്യകൂട്ടിലൂടെ അവിയല്‍ ഉണ്ടാക്കി സമ്മാനം നേടാം

ആര്‍ദ്രം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ചെറുവത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ Kasaragod, Kerala, news, You can win prize by making Avial
കാസര്‍കോട്: (www.kasargodvartha.com 22.01.2020) ആര്‍ദ്രം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ചെറുവത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തില്‍ 'രസക്കൂട്ട് -നല്ല ഭക്ഷണം, നല്ല ആരോഗ്യത്തിന് എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി 24 ന് ഉച്ചയ്ക്ക് രണ്ടിന് ചെറുവത്തൂരില്‍ അവിയല്‍ പാചക മത്സരം സംഘടിപ്പിക്കും. ചെറുവത്തൂര്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും രണ്ട് പേര് ഉള്‍പ്പെടുന്ന ഓരോ ടീമുകള്‍ക്ക്  മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തത്സമയം അവിയല്‍ പാചകം ചെയ്യണം. മണ്‍ചട്ടിയിലോ സ്റ്റീല്‍ പാത്രത്തിലോ  പാചകം ചെയ്യാം. അടുപ്പും വെള്ളവും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. പരിപാടിയോടനുബന്ധിച്ച് ബോധവല്‍ക്കരണ മറുത്തുകളി, പൂരക്കളി, ഒപ്പന, ലഘു നാടകങ്ങള്‍, നൃത്തങ്ങള്‍ എന്നിവയും അരങ്ങേറും.

പാചകമത്സരത്തിന്റെ ഉദ്ഘാടനം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ വര്‍ഷങ്ങളായി രോഗികള്‍ക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കുന്ന കെ വി കാര്‍ത്യായനി നിര്‍വഹിക്കും. സമാപനത്തില്‍ സമ്മാനവിതരണം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി നിര്‍വഹിക്കും. ഗ്രാമപഞ്ചായത് പ്രസിഡണ്ട് മാധവന്‍ മണിയറ അധ്യക്ഷനാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേശ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി ഡി എം ഒ ഡോ. രാംദാസ്, ആര്‍ദ്രം നോഡല്‍ ഓഫിസര്‍  ഡോ. മനോജ് കെ വി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ജി രമേശ്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ്, തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, You can win prize by making Avial
  < !- START disable copy paste -->