കണ്ണൂര്‍: (www.kasargodvartha.com 10.01.2020) വ്യാപാരിയായ വഴിയാത്രക്കാരനെ ഇടിച്ചുവിഴ്ത്തി നിര്‍ത്താതെ പോയ കാറില്‍ നിന്ന് പൊലീസ് പിടികൂടിയത് 1.45 കോടിയുടെ കുഴല്‍പണം. ഇവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് സ്വര്‍ണം കടത്തുന്നവരാണെന്നാണ് സൂചന. രേഖകളില്ലാത്ത സ്വര്‍ണം ജ്വല്ലറികളില്‍ വിറ്റ പണമാണ് ഇവരില്‍ നിന്നും പിടികൂടിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ ദിവസം നീലേശ്വരത്ത് വെച്ചാണ് വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന വ്യാപാരിയെ ഇടിച്ചുവീഴ്ത്തി കാറിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ വ്യാപാരി മരിച്ചിരുന്നു. അതിവേഗതയില്‍ കടന്നുപോയ വാഹനത്തിനെ കുറിച്ച് നീലേശ്വരം പൊലീസ് നമ്പര്‍ സഹിതം മറ്റിടങ്ങളിലേക്ക് വിവരം നല്‍കി. തുടര്‍ന്ന് വളപട്ടണം പാലത്തില്‍ വെച്ച് ഹൈവേ പൊലീസിന്റെ സഹായത്തോടെയാണ് വളപട്ടണം സിഐ എം കൃഷ്ണനും എസ്ഐ വിജേഷും സംഘവും കാര്‍ പിടികൂടിയത്.
ജാര്‍ഖണ്ഡ് രജിസ്ട്രേഷനുള്ള കാറില്‍ മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍(45), സാഗര്‍(21) എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി കാര്‍ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്.
ഈ വിവരം ലഭിച്ചതോടെ കാര്‍ പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലാണ് 1.45 കോടി രൂപ പിടികൂടിയത്. കാസര്‍കോട് വിറ്റതിനു ശേഷം കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ കൊണ്ടുവന്ന സര്‍ണം എവിടെയൊക്കെയാണ് വില്‍പ്പന നടത്തിയതെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Keywords: Kerala, kasaragod, news, Accident, seized, Police, Nileshwaram, Kozhikode, Top-Headlines, Kannur, Worth Rs. 1.45 Cr Black money seized in car.