Join Whatsapp Group. Join now!
Aster MIMS 10/10/2023

വര്‍ക് ഷോപ്പ് ഉടമയെ കടയില്‍ കയറി രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി

വര്‍ക് ഷോപ്പ് ഉടമയെ കടയില്‍ കയറി രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. തീര്‍ത്ഥങ്കരയിലെ ലക്കി ലൈഫ് ടൂവീലര്‍ വര്‍ക്ഷോപ്പ് ഉടമ ടി Kasaragod, Kerala, news, Attack, Crime, Work shop owner attacked by 2
നീലേശ്വരം: (www.kasargodvartha.com 01.01.2020) വര്‍ക് ഷോപ്പ് ഉടമയെ കടയില്‍ കയറി രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. തീര്‍ത്ഥങ്കരയിലെ ലക്കി ലൈഫ് ടൂവീലര്‍ വര്‍ക്ഷോപ്പ് ഉടമ ടി ശോഭിത്ത് ആണ് അക്രമത്തിനിരയായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവമെന്ന് പറയുന്നു. കടയില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ശോഭിത്ത് പരാതിപ്പെട്ടു.


അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ്സ് കേരള നീലേശ്വരം യൂണിറ്റ് അംഗം കൂടിയാണ് ശോഭിത്ത്. അസാസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് ജില്ലാ കമ്മിറ്റിയും നീലേശ്വരം യൂണിറ്റ് കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Attack, Crime, Work shop owner attacked by 2
  < !- START disable copy paste -->