Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു ടണ്‍ ഭാരമുള്ള കാട്ടുപോത്തിനെ പുഴയില്‍ ചത്ത നിലയില്‍ കണ്ടെത്തി; വനം വകുപ്പ് അന്വേഷണം തുടങ്ങി

കാട്ടുപോത്തിനെ പുഴയില്‍ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വനംkasaragod, news, Kerala, enquiry, Postmortem, Postmortem report
കാസര്‍കോട്: (www.kasargodvartha.com 25.01.2020) കാട്ടുപോത്തിനെ പുഴയില്‍ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് എരിഞ്ഞിപ്പുഴയില്‍ ഒരു ടണ്‍ ഭാരമുള്ള കാട്ടുപോത്തിനെ പുഴയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാര്‍, ഫ്‌ളൈയിങ് സ്‌കോര്‍ഡ് റെയിഞ്ച് ഓഫാസര്‍ എന്‍ കെ നാരായണന്‍, കാറഡുക്ക സെക്ഷന്‍ ഓഫീസര്‍ ജയകുമാരന്‍, ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബാബു, സ്‌പെഷല്‍ ഡ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കുറ്റിക്കോല്‍ മൃഗസംരക്ഷണ ഓഫീസിലെ വെറ്റിനറി ഡോക്ടര്‍ കെ ഡി ബിജു പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രായമായ കാട്ടുപ്പോത്താണ് ഇതെന്നും സ്വഭാവിക മരണമാണ് ഇതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യകതമായിട്ടുള്ളതെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രായമായാല്‍ കാട്ടുപ്പോത്തുകള്‍ വെള്ളം കിട്ടുന്ന സ്ഥലത്താണ് കേന്ദ്രീകരിക്കാറുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Kasaragod, News, Kerala, Enquiry, Postmortem, Postmortem report, Wild buffalo, Found, Dead, Erinhipuzha river, wild buffalo found dead in erinhipuzha river

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Enquiry, Postmortem, Postmortem report, Wild buffalo, Found, Dead, Erinhipuzha river, wild buffalo found dead in Erinhipuzha river