Join Whatsapp Group. Join now!
Aster MIMS 10/10/2023

അവധി ദിനങ്ങളിലെ അധ്യാപക പരിശീലനം ബഹിഷ്‌കരിക്കുമെന്ന് കെ പി എസ് ടി എ

അന്തര്‍ദേശീയ അവധി ദിനങ്ങള്‍ പോലും അധ്യാപക പരിശീലനം ഏര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ കെ പി എസ് ടി എ Kasaragod, Kerala, news, Hosdurg, We will Boycott Teacher training in holidays: KPSTA
ഹൊസ്ദുര്‍ഗ്: (www.kasargodvartha.com 18.01.2020) അന്തര്‍ദേശീയ അവധി ദിനങ്ങള്‍ പോലും അധ്യാപക പരിശീലനം ഏര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ കെ പി എസ് ടി എ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം പ്രതിഷേധിച്ചു. അവധി ദിനങ്ങളില്‍ നടത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് യൂണിയന്‍ മുന്നറിപ്പ് നല്‍കി.

കെ പി എസ് ടി എ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി എം ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് എം സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, കെ പി എസ് ടി എ സംസ്ഥാന പ്രവര്‍ത്തക അംഗങ്ങളായ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, പി ശശിധരന്‍, കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ജി കെ ഗിരീഷ്, ജില്ലാ ട്രഷറര്‍ ടി വി പ്രദീപ് കുമാര്‍, ജില്ലാ കൗണ്‍സിലര്‍ ജോര്‍ജ് കുട്ടി ജോസഫ്, വനിതാ ഫോറം കണ്‍വീനര്‍ എം കെ ശോഭനകുമാരി എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി കെ ഹരിദാസ് സ്വാഗതവും ടി വി അനൂപ്കുമാര്‍ നദിയും പറഞ്ഞു.

വിദ്യാഭ്യാസ സമ്മേളനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉള്ളറകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഹൊസ്ദുര്‍ഗ് എ ഇ ഒ പി വി ജയരാജ് ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ടി രാജേഷ്  വിഷയാവതരണം നടത്തി. എച്ച് എം ഫോറം കണ്‍വീനര്‍ എന്‍ കെ ബാബുരാജ്, വനിതാ ഫോറം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ലിസി ജേക്കബ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ പിഷാരടി, ഉപജില്ലാ ജോ. സെക്രട്ടറി പി ശശീന്ദ്രന്‍, കെ പി രമേശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കൗണ്‍സിലര്‍ എ വി ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ കൗണ്‍സിലര്‍ റോയ് ജോസഫ് അധ്യക്ഷത  വഹിച്ചു. ഒ എ എബ്രഹാം, പി ഉണ്ണികൃഷ്ണന്‍, എം സതീശന്‍, ഒ രജിത, എം രാജീവന്‍, സി കെ അജിത എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Hosdurg, We will Boycott Teacher training in holidays: KPSTA
  < !- START disable copy paste -->