വാഷിങ്ടന്‍: (www.kasargodvartha.com 12.01.2020) ഉക്രൈന്‍ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കുറ്റസമ്മതം നടത്തിയ ഇറാനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യോമ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായി എത്തിയ വിദ്യാര്‍ത്ഥികളെ ഭീകരവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഇറാനിയന്‍ പോലീസ് പിരിച്ചുവിട്ടതിനു പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റ്.
ഇറാന്‍ ജനതയുടെ നിരന്തരമായ പ്രതിഷേധത്തെക്കുറിച്ചു വസ്തുതകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ഇറാനിയന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിക്കണമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനോ ഇന്റര്‍നെറ്റ് റദ്ദാക്കാനോ കഴിയില്ല. ലോകം ഉറ്റുനോക്കുകയാണ് എന്നും അദ്ദേഹം കുറിച്ചു. നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ടെഹ്റാനിലെ അമീര്‍ കബീര്‍ സര്‍വകലാശാലയില്‍ ഒത്തുകൂടിയിരുന്നു.
The government of Iran must allow human rights groups to monitor and report facts from the ground on the ongoing protests by the Iranian people. There can not be another massacre of peaceful protesters, nor an internet shutdown. The world is watching.— Donald J. Trump (@realDonaldTrump) January 11, 2020
'ഇറാനിലെ ധീരരും ക്ഷമയുള്ളവരുമായ ജനങ്ങളോട്: എന്റെ പ്രസിഡന്‍സിയുടെ തുടക്കം മുതല്‍ നിങ്ങളോടൊപ്പം നിന്നു, എന്റെ ഭരണകൂടം നിങ്ങളോടൊപ്പം തുടരും. ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നു.' എന്നും ട്രംപ് ട്വീറ്റ് ചെയ്തു.
To the brave, long-suffering people of Iran: I've stood with you since the beginning of my Presidency, and my Administration will continue to stand with you. We are following your protests closely, and are inspired by your courage.— Donald J. Trump (@realDonaldTrump) January 11, 2020
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Iran-US-Clash, Trending, We are following the protests closely and are inspired; Donald Trump said