സഹായ പദ്ധതികളുടെ മറവില്‍ അഴിമതിയെന്ന് പരാതി; പട്ടിക ജാതി-വര്‍ഗ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സഹായ പദ്ധതികളുടെ മറവില്‍ അഴിമതിയെന്ന് പരാതി; പട്ടിക ജാതി-വര്‍ഗ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കാസര്‍കോട്:(www.kasargodvartha.com 11/01/2020) സഹായ പദ്ധതികളുടെ മറവില്‍ അഴിമതി നടക്കുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടിക ജാതി-വര്‍ഗ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയായ ഓപ്പറേഷന്‍ റൈറ്റ്സിന്റെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് ഓഫീസിലും കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിലുമാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.

News, Kasaragod, Kerala, Vigilance, Complaint,Vigilance inspection in offices


ഭൂരഹിതരായ പട്ടിക ജാതി- വര്‍ഗ വിഭാഗക്കാര്‍ക്ക് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവ വഴി ഭൂമി വാങ്ങുന്നതിനും ഭൂമിയുള്ളവര്‍ക്ക് വീട്, പഠന മുറി എന്നിവ നിര്‍മ്മിക്കുന്നതിനും നല്‍കുന്ന സഹായ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതി നടക്കുന്നുവെന്നാണ് പരാതി. പരിശോധന സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kasaragod, Kerala, Vigilance, Complaint,Vigilance inspection in offices