വാഷിങ്ടണ്‍: (www.kasargodvartha.com 11.01.2020) പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യുഎസ്. ഇറാന്റെ എട്ട് ഉന്നത ഉദ്യോഗസ്ഥരും ലോഹക്കയറ്റുമതി വ്യവസായത്തെയും ലക്ഷ്യം വച്ചാണ് യുഎസിന്റെ പുതിയ ഉപരോധം. ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാകൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി, ഇറാന്‍ സൈന്യമായ റെവലൂഷണറി ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് റീസാ അഷ്ത്യാനി, ഇറാന്‍ അനുകൂല സായുധസംഘമായ ബാസിജ് മിലിഷ്യയുടെ നേതാവ് ഘോലംറീസ സുലൈമാനി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വിലക്ക്.
ഇറാന്റെ 17 ലോഹ ഉത്പാദകര്‍, ചൈന, സെയ്‌ഷെല്‍സ് എന്നിവിടങ്ങള്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കും ഇറാന്റെ ലോഹ ഉത്പന്ന വില്‍പനയില്‍ പങ്കുള്ള ഒരു കപ്പല്‍ എന്നിവയ്ക്കു നേരെയും ഉപരോധമുണ്ട്. യുഎസിന്റെ ഇറാഖിലെ സൈനികത്താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. ഇറാന്റെ ഈ നടപടിക്കുള്ള മറുപടിയായാണ് യുഎസിന്റെ ഉപരോധമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മിനുച്ചിന്‍ വ്യക്തമാക്കി.
ആഗോള ഭീകരവാദത്തിന് പണം നല്‍കുന്നത് ഇറാന്‍ അവസാനിപ്പിക്കുകയും ആണവപദ്ധതി ഉപേക്ഷിക്കുകയും ചെയ്യുന്നതുവരെ ഇത്തരം നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇറാനു നേരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, World, Iran-US-Clash, Top-Headlines, Trending, US imposes new Iran sanctions